പാലാ മാനത്തൂരില്‍ പെരുന്തേനീച്ച ആക്രമണം; ഒരു വയസ്സുള്ള കുഞ്ഞിനുൾപ്പടെ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് കുത്തേറ്റു.


പാലാ: പാലാ മാനത്തൂരില്‍ പെരുന്തേനീച്ചയുടെ കുത്തേറ്റ് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരുക്കേറ്റു. ഇന്ന്‌ രാവിലെയാണ് സംഭവം. ഗൃഹനാഥനായ ചാക്കോ (50)യെ തേനീച്ചകള്‍ ആക്രമിക്കുകയായിരുന്നു.

 

 തുടര്‍ന്ന് ഭാര്യ മേരി, മകള്‍ മായ, മായയുടെ ഒരു വയസുള്ള കുഞ്ഞ് എന്നിവർക്കും കുത്തേൽക്കുകയായിരുന്നു. സാരമായി പരുക്കേറ്റ ചാക്കോയെ കോട്ടയം മെഡിക്കല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യയെയും മകളെയും മകളുടെ കുഞ്ഞിനേയും പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.