ചങ്ങനാശ്ശേരി: കേന്ദ്ര സർക്കാരിന്റെ കടുത്ത അവഗണനയ്ക്കും യുഡിഎഫിന്റെ വികസന വിരുദ്ധ രാഷ്ട്രീയത്തിനുമെതിരെ ജോസ് കെ. മാണി എം.പി നയിക്കുന്ന ഇടതുമുന്നണിയുടെ മധ്യമേഖല വികസന മുന്നേറ്റ ജാഥ ഇന്ന് മുതൽ തിങ്കളാഴ്ച വരെ കോട്ടയം ജില്ലയിൽ പര്യടനം നടത്തും.

ഇന്ന് വൈകുന്നേരം 4 മണിയോടെ കോട്ടയം ജില്ലയിൽ പ്രവേശിക്കുന്ന ജാഥയുടെ ആദ്യ സ്വീകരണ സ്ഥലം ചങ്ങനാശ്ശേരിയിലാണ്. ആവേശകരമായ വലിയ ഒരുക്കങ്ങളാണ് ചങ്ങനാശ്ശേരിയിൽ നടത്തിയിരിക്കുന്നത്. ചങ്ങനാശ്ശേരി, കോട്ടയം,പുതുപ്പള്ളി, ഏറ്റുമാനൂർ,കടുത്തുരുത്തി, വൈക്കം,പാലാ,പൊൻകുന്നം, മുണ്ടക്കയം എന്നിവിടങ്ങളിലാണ് സ്വീകരണങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. 8നു രാവിലെ 8.30നു ബസേലിയസ് കോളജ് ഓഡിറ്റോറിയത്തിൽ പൗര പ്രമുഖരുമായുള്ള കൂടിക്കാഴ്ച നടക്കും. ഇന്ന് ചങ്ങനാശ്ശേരിയിലും കോട്ടയത്തും ജാഥ പര്യടനം നടത്തും.

