കുമരകം: തോട്ടിലേക്ക് ചാഞ്ഞു നിൽക്കുന്ന മരം വെട്ടുന്നതിനിടെ കുമരകത്ത് വയോധികൻ തോട്ടിൽ വീണു മരിച്ചു. കുമരകം ആറാം വാർഡിൽ മാക്കോറ ചിറയിൽ ജോസഫ് ആണ് മരിച്ചത്. തോട്ടിലേക്ക് ചാഞ്ഞു നിൽക്കുന്ന മരം വെട്ടുന്നതിനിടെ തോട്ടിൽ വീണു മുങ്ങി മരിക്കുകയായിരുന്നു. കുമരകം മങ്കുഴി മാളേക്കൽ ഭാഗത്ത് ആണ് അപകടം ഉണ്ടായത്. കോട്ടയത്തു നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്.
തോട്ടിലേക്ക് ചാഞ്ഞു നിൽക്കുന്ന മരം വെട്ടുന്നതിനിടെ കുമരകത്ത് വയോധികൻ തോട്ടിൽ വീണു മരിച്ചു.
