സമൂഹമാധ്യമങ്ങളിലെ ആക്ഷേപങ്ങളിൽ തളരില്ല, നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണക്കുമെന്ന പ്രചരണം വാസ്തവവിരുദ്ധം, യുഡിഎഫിന്റെ വിജയത്തിനായി പ്രവർത്തിക്ക


പാലാ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മാണി സി കാപ്പനുവേണ്ടിയും യുഡിഎഫിന്റെ വിജയത്തിനായും പ്രവർത്തിക്കുമെന്ന് പാലാ നഗരസഭ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കക്കണ്ടം പറഞ്ഞു.

 

 സമൂഹമാധ്യമങ്ങളിലെ ആക്ഷേപങ്ങളിൽ തളരില്ല, നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണക്കുമെന്ന പ്രചരണം വാസ്തവവിരുദ്ധമാണെന്നും ദിയ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കുന്നത് കൊണ്ടാണ് തനിക്കെതിരെ അടിസ്ഥാന രഹിതമായ പ്രചാരണങ്ങൾ നടക്കുന്നതെന്നും പാലായിലെ സ്വകാര്യ-പൊതുപരിപാടികളിൽ ഒരു നഗരസഭാ അധ്യക്ഷ എന്ന നിലയിൽ പങ്കെടുക്കേണ്ടതാണെന്നും അതിൽ രാഷ്ട്രീയം കലർത്തി വ്യക്തിപരമായോ രാഷ്ട്രീയപരമായോ അധിക്ഷേപിക്കുന്നത് ശെരിയല്ല എന്നും ദിയ പറഞ്ഞു. ഒരു ഉൽഘാടന ചടങ്ങിലെ ഗ്രൂപ്പ് ഫോട്ടോയിൽ നിന്നും ഒരു ഭാഗം മാത്രം ക്രോപ്പ് ചെയ്തു സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ് എന്നും ഷോൺ ജോർജ്ജും മറ്റു രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവരും പള്ളി വികാരിയും ചടങ്ങിൽ പങ്കെടുത്തപ്പോൾ തന്റെയും ഷോൺ ജോർജ്ജിന്റെയും ചിത്രം മാത്രമായി ക്രോപ്പ് ചെയ്തു പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ദിയ പറഞ്ഞു. രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി ഇത്തരത്തിൽ പ്രചാരണം നടത്തുന്നത് വളരെ വികലമായ പ്രവർത്തിയാണെന്നും പാലാ നഗരസഭയിലെ വാർഡുകളിൽ നിന്നും സ്വതന്ത്ര കൗൺസിലർമാരായ വിജയിച്ച മൂന്നു പേരും ഇപ്പോൾ യുഡിഎഫിനൊപ്പം ആണെന്നും മാണി സി കപ്പനൊപ്പം ആണെന്നും ദിയ പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തി മാണി സി കാപ്പൻ മന്ത്രിയായി കാണാനാണ് ഒറ്റക്കെട്ടായി പാർട്ടിക്കൊപ്പം യുഡിഎഫ് ഒരുമിച്ചു പ്രവർത്തിക്കുന്നത്. വ്യക്തിപരമായി ബിജെപിയുമായി താല്പര്യമില്ലാത്ത വ്യക്തിയാണ് തന്നെനും പാലായിൽ എംഎൽഎ യെ തളർത്തി പാലായ്ക്ക് വികസനം എത്തിക്കാതിരിക്കാനാണ് രാഷ്ട്രീയ തല്പര കക്ഷികൾ ശ്രമിക്കുന്നതെന്നും ദിയ പറഞ്ഞു. പാലാ നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്ക് തടയിടാനാണ് ഇത്തരക്കാർ ശ്രമിക്കുന്നതെന്നും പാലായിലെ ജനങ്ങൾക്ക് സത്യമറിയാമെന്നും നഗരസഭയിൽ പ്രതിപക്ഷത്തിരിക്കുന്നവരാണ് ഇത്തരണം ആരോപണങ്ങൾക്കും ആക്രമണങ്ങൾക്കും പിന്നിലെന്നും ഇതൊക്കെ രാഷ്ട്രീയ ധർമ്മത്തിന് ചേർന്നതാണോ എന്ന് ചിന്തിക്കണമെന്നും ദിയ ബിനു പുളിക്കക്കണ്ടം പറഞ്ഞു.