ആമസോണിൽ നിന്നും ലാപ്ടോപ്പിന് പകരം ലഭിച്ചത് മർബിൾ പീസും പഴയ തുണിയും കാർഡ്ബോർഡ് കക്ഷണങ്ങളും, കോട്ടയം പാലാ സ്വദേശിക്ക് നഷ്ടമായത് 55,000 രൂപ, വീണ്ടും ഓൺലൈ


പാലാ: സംസ്ഥാനത്ത് വീണ്ടും  ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പ്. കോട്ടയം പാലാ സ്വദേശിക്ക് ആമസോണിൽ നിന്നും ലാപ്ടോപ്പിന് പകരം ലഭിച്ചത് മർബിൾ പീസും പഴയ തുണിയും കാർഡ്ബോർഡ് കക്ഷണങ്ങളും.

 

 കോട്ടയം പാലാ പൈക സ്വദേശിയായ ഡോൺ ടോമിനാണ് ലാപ്ടോപ്പിന് പകരം ലഭിച്ചത് മർബിൾ പീസും പഴയ തുണിയും കാർഡ്ബോർഡ് കക്ഷണങ്ങളും ലഭിച്ചത്. സംഭവത്തിൽ ആമസോൺ കമ്പനിക്ക് യുവാവ് പരാതി നൽകിയിട്ടുണ്ട്. ഫെബ്രുവരി 12-നാണ് ഡോൺ ടോം ലെനോവോയുടെ തിങ്ക്പാഡ് 14 മോഡൽ ലാപ്ടോപ്പ് 55,000 രൂപയ്ക്ക് ഓർഡർ ചെയ്തത്. ഇന്നാണ് ഡെലിവറി ലഭിച്ചത്. മുഴുവൻ പണവും യുവാവ് മുൻകൂറായി അടച്ചിരുന്നു. ഇന്ന് ലഭിച്ച പാക്കേജ് തുറന്നു നോക്കിയപ്പോഴാണ് തട്ടിപ്പ് മനസിലാക്കിയത്. ഫെബ്രുവരി 23 നുള്ളിൽ സംഭവം അന്വേഷിച്ചു വിവരങ്ങൾ അലഭ്യമാക്കാമെന്നാണ് ആമസോൺ അധികൃതർ നൽകുന്ന വിവരം. പണം തിരികെ ലഭിക്കുമോ എന്ന കാര്യത്തിൽ ഫെബ്രുവരി 23 നു വ്യക്തത വരും. സംഭവത്തിൽ പോലീസിലും യുവാവ് പരാതി നൽകിയിട്ടുണ്ട്.