എറണാകുളം വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം മരിച്ച നിലയിൽ കാണപ്പെട്ടത് കോട്ടയം സ്വദേശിനിയായ യുവതിയെ, കൊലപാതകം! പ്രതി പിടിയിൽ.


എറണാകുളം: എറണാകുളം വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം മരിച്ച നിലയിൽ കാണപ്പെട്ടത് കോട്ടയം സ്വദേശിനിയായ യുവതിയെ. കോട്ടയം ചിങ്ങവനം സ്വദേശിനി സുധാ ബേബി (46) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

 

 വൈറ്റില ഫ്‌ളൈഓവറിന് താഴെ റെയിൽവേട്രാക്കിന് സമീപത്തായാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതി കൊച്ചി സ്വദേശി ഷാജിയെ പോലീസ് പിടികൂടി. റെയിൽവേ ട്രാക്കിനു സമീപത്തു നിന്നുലുള്ള സി സി ടി വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ഇതിൽ നിന്നുമാണ് സംഭവം കൊലപാതകമാണെന്നും കൊലപാതകിയെ കുറിച്ചുള്ള വ്യക്തമായ സൂചനയും പൊലീസിന് ലഭിച്ചത്. രാത്രി കാറിൽ റെയിൽവേ ട്രാക്കിനു സമീപം ഒരാൾക്കൊപ്പം എത്തിയ സുധയെ ഇയാൾ കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൊലപാതകം അപകട മരണമാക്കാനായിരിക്കാം ഇയാൾ മൃതദേഹം റെയിൽവേ ട്രാക്കിനു സമീപം ഇട്ടതെന്നാണ് പോലീസ് നിഗമനം. എന്നാൽ ഉപയോഗിക്കാത്ത റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത് പോലീസിൽ സംശയം ജനിപ്പിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ 3 മാസമായി അമ്മയ്‌ക്കൊപ്പം പൂത്തോട്ടയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഭർത്താവുമായി ബന്ധം വേർപെടുത്തിയതാണെന്നും പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെ ഇതുവഴി കടന്നുപോയ ട്രെയിനിന്റെ ലോക്കോപൈലറ്റാണ് ട്രാക്കിന് തൊട്ടരികിലായി മൃതദേഹം കണ്ടത്.