കോട്ടയത്ത് സ്വകാര്യ ആശുപത്രി വാര്‍ഡില്‍ സ്വര്‍ണക്കവര്‍ച്ച; 12 ഗ്രാമും പണവും നഷ്ടമായി, പ്രതി പിടിയില്‍.


കോട്ടയം: കോട്ടയത്ത് സ്വകാര്യ ആശുപത്രി വാര്‍ഡില്‍ സ്വര്‍ണക്കവര്‍ച്ച. 12 ഗ്രാം സ്വര്‍ണവും പണവും ഉള്‍പ്പെടെ ഒന്നേകാല്‍ ലക്ഷം രൂപയുടെ സാധനങ്ങള്‍ നഷ്ടമായി. സംഭവത്തിൽ പ്രതി പോലീസ് പിടിയില്‍.

 

 തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി അമീര്‍ ഹംസ(56) ആണ് പിടിയിലായത്. കോട്ടയം ഈസ്റ്റ് പോലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ജനുവരി 13 നായിരുന്നു കേസിനാസ്പദമായ സംഭവം. ബാഗിലായിരുന്നു സ്വർണ്ണവും പണവും രേഖകളും സൂക്ഷിച്ചിരുന്നത്. ഈ ബാഗ് ഉൾപ്പെടെയാണ് മോഷണം പോയത്. ഇയാൾ മുൻപും മോഷണമടക്കമുള്ള കേസുകളിൽ പ്രതിയായിരുന്നു എന്നാണു പോലീസ് പറയുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.