കടുത്തുരുത്തിയിൽ യുവാവിനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ.


കടുത്തുരുത്തി: കടുത്തുരുത്തിയിൽ യുവാവിനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ. മധുരവേലി ഞാറമൂട്ടിൽ അരുൺ തമ്പി(40)യെ ആണ് വീട്ടുമുറ്റത്ത് രക്തം ശർദ്ധിച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്.

 

 സംഭവത്തിൽ സുഹൃത്ത് വിനോദിനെ കടുത്തുരുത്തി പോലീസ് കസ്റ്റഡിയിൽ എടുത്തു. വെള്ളിയാഴ്ച വെളുപ്പിനാണ് സംഭവം. അരുൺ വ്യാഴാഴ്ച വൈകിട്ട് സുഹൃത്തായ വിനോദിന്റെ വീട്ടിലാണ് കിടന്നത്. ഇരുവരും മദ്യലഹരിയിൽ ആയിരുന്നു. വെളുപ്പിന് 2 മണിയോടെ അരുണിന് ശ്വാസം മുട്ടൽ അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ എത്തിക്കാൻ വിനോദ് വാഹനം തേടി പോയതായി പറയപ്പെടുന്നു. തിരികെ എത്തിയപ്പോൾ അരുണിനെ വീടിനുള്ളിൽ കാണാതിരുന്നതിനെ തുടർന്ന് അയൽവാസികൾക്കൊപ്പം നടത്തിയ തിരച്ചിലിനൊടുവിലാണ് അരുണിനെ വീട്ടുമുറ്റത്ത് വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.