കോട്ടയം: കോട്ടയത്ത് കേരളാ സ്റ്റോറി 2 പ്രദർശിപ്പിച്ച അനശ്വര തിയേറ്ററിൽ ചിത്രത്തിന്റെ പ്രദർശനം തടഞ്ഞു ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തി. തിയേറ്ററിനു വെളിയിൽ സ്ഥാപിച്ചിരുന്ന ചിത്രത്തിൻറെ പോസ്റ്ററുകൾ പ്രവർത്തകർ വലിച്ചു കീറി നശിപ്പിച്ചു.

സിനിമ ആദ്യ പകുതി പിന്നിട്ടപ്പോഴാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് തീയേറ്റർ ജീവനക്കാരെ അറിയിച്ച പ്രവർത്തകർ തിയേറ്ററിനുള്ളിൽ കയറി പ്രദർശനം തടയുകയായിരുന്നു. സിനിമ കാണാനായി അനശ്വര തിയേറ്ററിൽ 24 പേരാണ് എത്തിയിരുന്നത്. ഡിവൈഎഫ്ഐ പ്രവർത്തകർ ഇവരോട് പുറത്തു പോകാൻ ആവശ്യപ്പെടുകയായിരുന്നു. സിനിമ കാണാൻ എത്തിയ മുതിർന്ന ദമ്പതികൾ പുറത്തിറങ്ങാൻ കൂട്ടാക്കാഞ്ഞത് വാക്കുതർക്കത്തിനും പ്രതിഷേധത്തിനും ഇടയാക്കി. സിനിമ കാണാൻ എത്തിയവരോട് ടിക്കറ്റ് നിരക്ക് തിരികെ നൽകാമെന്ന് ഉറപ്പ് നൽകിയതോടെയാണ് എല്ലാവരും തിയേറ്റർ വിട്ടു പുറത്തിറങ്ങിയത്. ഡിവൈഎഫ്ഐ പ്രതിഷേധം ശക്തമായതോടെ വൈകുന്നേരം 5.45, രാത്രി 8.45 എന്നീ സമയങ്ങളിൽ നിശ്ചയിച്ചിരുന്ന പ്രദർശനവും റദ്ദാക്കി. സംസ്ഥാനമൊട്ടാകെ കോട്ടയത്ത് കേരളാ സ്റ്റോറി 2 പ്രദർശനം തടഞ്ഞു ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തുന്നുണ്ട്. തിയേറ്ററുകളിൽ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിട്ടില്ല എന്നും കരുത്തേണ്ടതുണ്ട്. കഴിഞ്ഞ ദിവസങ്ങളായി ഏറെ വിവാദങ്ങളും കോളിളക്കങ്ങളും സൃഷ്ടിച്ചിട്ടും ചിത്രം കാണാനായി തിയേറ്ററുകളിൽ എത്തിയത് വിരലിലെണ്ണാവുന്നയാളുകൾ മാത്രമാണ്.

