എസ്.ബി കോളജിന്റെ ശതാബ്ദിയാഘോഷ സമാപനച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഉപരാഷ്ട്രപതി ചങ്ങനാശ്ശേരിയിൽ.


ചങ്ങനാശ്ശേരി: എസ്.ബി കോളജിന്റെ ശതാബ്ദിയാഘോഷ സമാപനച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍  ചങ്ങനാശ്ശേരിയിൽ എത്തി.

 

 ഉച്ചകഴിഞ്ഞു മൂന്നു മണിയോടെ ചങ്ങനാശ്ശേരി എൻഎസ്എസ് കോളജ് ഗ്രൗണ്ടിലെ  ഹെലിപ്പാഡിൽ വ്യോമസേനാ ഹെലിക്കോപ്റ്ററിൽ എത്തിയ ഉപരാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ജോബ് മൈക്കിൾ എംഎൽഎ, ജില്ലാ കളക്ടർ ചേതൻകുമാർ മീണ എന്നിവർ ചേർന്ന് സ്വീകരിച്ചു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായാണ് ഉപരാഷ്ട്രപതി കേരളത്തിൽ എത്തിയത്. ചങ്ങനാശ്ശേരിയിൽ നിന്നും തിരികെ രാത്രി കൊച്ചിയില്‍ എത്തുന്ന ഉപരാഷ്ട്രപതി ഞായറാഴ്ച രാവിലെ 11 മണിക്ക് തൃശ്ശൂരില്‍ നടത്തറ ഗാനാശ്രമത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കും. ഒന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി തിരികെ മടങ്ങിപ്പോകും.