കോട്ടയം: ഒന്നോ രണ്ടോ വർഷമാണ് 37 വർഷം കാസർകോട് അന്ത്യവിശ്രമം കൊണ്ട പിതാവിനെ കോട്ടയത്തെ അമ്മയുടെ ചാരത്തെത്തിച്ച് മക്കൾ. നറുക്കിലക്കാട് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി സ്ഥാപകനും കോട്ടമല എംജിഎം യു പി സ്കൂൾ മുൻ പ്രധാന അധ്യാപകനും ആയിരുന്ന റവ. അലക്സന്ത്രയോസ് കോറെപ്പിസ്കോപ്പയുടെ ഭൗതികാവശിഷ്ടങ്ങളാണ് കല്ലറയിൽ നിന്നു പുറത്ത് എത്തിച്ച് മക്കളുടെ ആഗ്രഹത്തിന് അമ്മയുടെ കല്ലറയ്ക്കരികിലേക്ക് കോട്ടയത്തേക്ക് മാറ്റിയത്.

സ്കൂളിൽ പ്രധാന അധ്യാപകൻ ആയിരിക്കെ 1989 ഫെബ്രുവരിയിലാണ് അലക്സന്ത്രയോസ് കോറെപ്പിസ്കോപ്പയുടെ മരണം. പിതാവിനെ അന്ന് അവിടെ അടക്കം ചെയ്യുകയായിരുന്നു എന്ന് മകൻ ഷിബു കുര്യാക്കോസ് പറഞ്ഞു. പിന്നീട് 2018 ൽ കുടുംബം കോട്ടയത്തേക്ക് എത്തുകയായിരുന്നു. മകനും സഹോദരിമാരും ഇപ്പോഴും കോട്ടയത്താണ് താമസിക്കുന്നത്. കോട്ടമല എം ജി എംയുപി സ്കൂളിൽ റിട്ട. പ്രധാന അധ്യാപിക ആയിരുന്ന മാതാവ് തങ്കമ്മ അലക്സന്ത്രയോസ് 2021-ലാണ് മരണപ്പെടുന്നത്. കോട്ടയത്തെ സെമിത്തേരിയിൽ ആണ് അമ്മയെ അടക്കം ചെയ്തത്. ഇതോടെയാണ് പിതാവിനെയും അമ്മയുടെ ചാരത്തേക്ക് എത്തിക്കണമെന്ന് മക്കൾക്ക് ആഗ്രഹം ഉണ്ടായത്. വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് കുടുംബം കാസർകോട് എത്തുന്നത്. പിന്നീട് പിതാവ് ഒറ്റയ്ക്കാനെന്ന മനസ്സിലെ സങ്കടമാണ് ഇനജിയൊരു തീരുമാനത്തിന് പ്രേരണയായത്. ഒരു വർഷത്തോളം നീണ്ട നിയമനടപടികൾക്കൊടുവിലാണ് ഇക്കാര്യം സാധ്യമായത്. കാസർകോട്, കോട്ടയം ജില്ലാ കലക്ടർമാരുടെ പ്രത്യേക അനുമതിയും കാസര്കോടെയും കോട്ടയത്തെയും രണ്ടു പള്ളിക്കാരുടെയും അനുമതിയും സഹോദരങ്ങളുടെ സമ്മതവും ലഭ്യമാക്കേണ്ടിയിരുന്നു. സെമിത്തേരിയിൽ നിന്നും ബോഡി എടുക്കുമ്പോഴും അടയ്ക്കുമ്പോഴും സബ് കളക്ടറുടെ നിർദേശത്തിലും സാന്നിധ്യത്തിലും ആയിരിക്കണം എന്നും വില്ലജ് ഓഫീസർ, പഞ്ചായത്ത് മെമ്പർ, മൂന്ന് നാട്ടുകാർ, മെഡിക്കൽ ഓഫീസർ എല്ലാവരും സ്ഥലത്ത് ഉണ്ടാവണം എന്നുമുള്ള നിയമ നടപടികൾ ഉണ്ടായിരുന്നു. നടപടി ക്രമങ്ങൾ എല്ലാം പൂർത്തിയാക്കിയ ശേഷമാണ് പിതാവിനെ കോട്ടയത്തെ കൊല്ലാട് സെൻ്റ് പോൾസ് പള്ളി സെമിത്തേരിയിൽ തയാറാക്കിയ പ്രത്യേക കല്ലറയിൽ അടക്കിയത് എന്ന് മകൻ പറഞ്ഞു.
