കടുത്തുരുത്തി ടൗൺ ബൈപ്പാസ്: ആദ്യഘട്ട ടാറിംഗ് ജോലികൾ പൂർത്തീകരിച്ചു.


കടുത്തുരുത്തി: കോട്ടയം-എറണാകുളം മെയിൻ റോഡിന് സമാന്തരമായി പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്ന കടുത്തുരുത്തി ടൗൺ ബൈപ്പാസ് റോഡിന്റെ ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുന്ന ബിറ്റുമിൻ മെക്കാഡം ടാറിംഗ് ജോലികൾ പൂർത്തീകരിച്ചതായി അഡ്വ.മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.

 

 രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുന്ന ബിറ്റുമിൻ കോൺക്രീറ്റ് ടാറിംഗ് ജോലികൾ ഒരാഴ്ചക്ക് ശേഷം ഇതിൻ്റെ തുടർച്ചയായി നടപ്പാക്കുമെന്നും എംഎൽഎ പറഞ്ഞു. കടുത്തുരുത്തി-പിറവം റോഡിൻ്റെ രണ്ടാം ഘട്ടമായി നടപ്പാക്കാൻ ബിറ്റുമിൻ കോൺക്രീറ്റ് ടാറിംഗ് ജോലികളും ഉടനെ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചതായി എംഎൽഎ പറഞ്ഞു.