കോട്ടയത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് പരിക്ക്.


കോട്ടയം: കോട്ടയത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് പരിക്ക്. രാമപുരം സ്വദേശിനി അമൃത തുളസീധര(28)നാണു അപകടത്തിൽ പരിക്കേറ്റത്.

 

 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിയോടെ ഏറ്റുമാനൂർ-മണർകാട് ബൈപാസ് റോഡിലായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ യുവതിയെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.