ചങ്ങനാശ്ശേരി: പുതിയ ചങ്ങനാശ്ശേരിയിൽ പുതിയ മറ്റൊരു കളിക്കളം കൂടെ യാഥാർഥ്യമായിരിക്കുകയാണ് എന്ന് ചങ്ങനാശ്ശേരി എംഎൽഎ ജോബ് മൈക്കിൾ.

ആധുനിക രീതിയിൽ നവീകരിച്ച ചങ്ങനാശ്ശേരി മുൻസിപ്പൽ സ്റ്റേഡിയത്തിനോടൊപ്പം കുറിച്ചി പഞ്ചായത്തിൽ കുറിച്ചി ഔട്ട്പോസ്റ്റ് ജംഗ്ഷനിൽ ആണ് പുതിയ ടർഫ് സ്റ്റേഡിയം നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് കായിക വകുപ്പ് മന്ത്രി വി. അബ്ദു റഹിമാൻ ഉദ്ഘാടനം നിർവ്വഹിക്കും. പുത്തൻ തലമുറക്ക് കളിക്കളങ്ങൾ ആകട്ടെ ലഹരി എന്ന ആശയത്തിലേക്കായി കായിക വകുപ്പിൽ നിന്ന് 50 ലക്ഷം രൂപയും എംഎൽഎ ആസ്തി വികസന പദ്ധതിയിൽ നിന്ന് 50 ലക്ഷം രൂപയും ഉപയോഗിച്ച് ആകെ ഒരു കോടി രൂപ മുടക്കി ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത് എന്ന് എംഎൽഎ ജോബ് മൈക്കിൾ പറഞ്ഞു.

