കോട്ടയം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഫ്രാൻസീസ് ജോർജ്ജ് എം പിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡൽഹിയിലെ റാം മനോഹർ ലോഹിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്നു ഡോക്ടർമാർ അറിയിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പുതുയുഗ യാത്രയുടെ തിരക്കുകൾ കഴിഞ്ഞ് ഇന്ന് പുലർച്ചയാണ് എംപി ഡൽഹിയിലെ ഫ്ലാറ്റിൽ എത്തിയത്. രാവിലെ പാർലമെൻ്റിൽ ഔദ്യോഗിക യോഗത്തിൽ പങ്കെടുന്നതിനിടെ പാർലമെൻ്റിൽ വെച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ ആംബുലൻസിൽ അടുത്തുള്ള ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

