അടുത്തടുത്ത മൂന്നു മണ്ഡലങ്ങളിൽ ക്രിസ്ത്യൻ സ്ഥാനാർത്ഥികൾ വേണ്ട; പൂഞ്ഞാറിൽ പി സി ജോർജ്ജ് മത്സരിച്ചേക്കില്ല, പാലായിൽ ഷോണും കാഞ്ഞിരപ്പള്ളിയിൽ ജോർജ്ജ് കുര്


കാഞ്ഞിരപ്പള്ളി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർഥി നിർണ്ണയ ചർച്ചകളിൽ സജീവമായി ബിജെപി നേതൃത്വം. അതേസമയം പൂഞ്ഞാറിൽ പി സി ജോർജ്ജ് മത്സരിച്ചേക്കില്ല എന്നാണ്ഇപ്പോൾ പുറത്തു വരുന്ന വിവരം.

 

 അടുത്തടുത്ത മൂന്നു മണ്ഡലങ്ങളിൽ ക്രിസ്ത്യൻ സ്ഥാനാർത്ഥികൾ വേണ്ട എന്നുള്ള നേതൃത്വത്തിനുള്ളിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായമാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. പാലായിൽ ഷോൺ ജോർജ്ജും കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രമന്ത്രി ജോർജ്ജ് കുര്യനും പൂഞ്ഞാറിൽ പി സി ജോർജ്ജും എന്നിങ്ങനെയായിരുന്നു ഇതുവരെയുണ്ടായിരുന്ന സീറ്റ് നിലപാട്. പാലായിൽ ഷോൺ ജോർജ്ജും കാഞ്ഞിരപ്പള്ളിയിൽ ജോർജ്ജ് കുര്യനും മത്സരിക്കും. പി സി ജോർജ്ജിനെ ദേശീയ ന്യുനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ദേശീയ ന്യുനപക്ഷ കമ്മീഷൻ ചെയർമാൻ സ്ഥാനവും വൈസ് ചെയർമാൻ സ്ഥാനവും നിലവിൽ ഒഴിഞ്ഞു കിടക്കുകയാണ്. നേരത്തെ തന്നെ ബിജെപി പി സി ജോർജ്ജിനെ ഈ സ്ഥാനത്തേക് പരിഗണിച്ചിരുന്നു. എന്നാൽ പൂഞ്ഞാറിൽ പി സി ജോർജ്ജിന് പകരമൊരു സ്ഥാനാർത്ഥിയില്ല എന്ന നിലപാടിലാണ് ഒരു വിഭാഗം പൂഞ്ഞാറിൽ സ്ഥാനാർത്ഥിയാക്കാൻ പിന്തുണച്ചത്. ബിഡിജെഎസിന്റെ കൈവശമുള്ള സീറ്റാണ് പൂഞ്ഞാർ. സീറ്റ്  ബിജെപിക്ക് വിട്ടുനൽകാൻ തയ്യാറാണെന്ന് ബിഡിജെഎസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. അടുത്തടുത്ത മൂന്നു മണ്ഡലങ്ങളിൽ ക്രിസ്ത്യൻ സ്ഥാനാർത്ഥികൾ വരുന്നത് പ്രതികൂലമായി ബാധിക്കുമെന്നാണ്‌ മുന്നണിക്കുള്ളിൽ ഒരു വിഭാഗം ഇപ്പോൾ അഭിപ്രായപ്പെടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലങ്ങളിലെ മേഖലകളിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ സാധിച്ചത് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയത്തിന് സഹായകമാകും എന്നാണു നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

Next
This is the most recent post.
Previous
Older Post