ഉത്സവ ലഹരിയിൽ ഏറ്റുമാനൂർ, ഭക്തിസാന്ദ്രമായി ഉത്സവദിനങ്ങൾ, ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം ബുധനാഴ്ച.


ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഉത്സവ ലഹരിയിലാണ് ഏറ്റുമാനൂർ. നാടൊരുമിച്ചു നാടിന്റെ ആഘോഷമായാണ് എല്ലാവരും ഉത്സവത്തിൽ പങ്കെടുക്കുന്നത്.

 

 എല്ലാ വര്‍ഷവും കുംഭമാസത്തിലെ തിരുവാതിര ആറാട്ടായി വരുന്ന ഉത്സവമാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷം. കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തിലാണ് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പുറത്തെടുക്കുന്ന ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം. ബുധനാഴ്ച രാത്രിയിലാണ് പ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനം. എട്ടാം ഉതസവാദിനമായ ഏഴരപ്പൊന്നാന ദർശന ദിനത്തിൽ പത്മശ്രീ ജയറാമും പാർട്ടിയും അവതരിപ്പിക്കുന്ന സ്‌പെഷ്യൽ പഞ്ചാരിമേളമുണ്ട്.