ഏറ്റുമാനൂരിൽ ചൂണ്ടയിടാൻ എത്തിയ മധ്യവയസ്കൻ കുളത്തിൽ മുങ്ങി മരിച്ചു.

ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ ചൂണ്ടയിടാൻ എത്തിയ മധ്യവയസ്കൻ കുളത്തിൽ മുങ്ങി മരിച്ചു. ഏറ്റുമാനൂർ സ്വദേശി അഷറഫ് ആണ് മുങ്ങി മരിച്ചത്.

 

 ഇന്ന് രാവിലെ ഒൻപത് മണിയോടെ ഏറ്റുമാനൂർ പ്രൈവറ്റ് ബസ്റ്റാൻഡിന് സമീപമുള്ള ചിറകുളത്തിൽ ചൂണ്ടയിടാൻ എത്തിയതായിരുന്നു. ചൂണ്ടയിൽ കുടുങ്ങിയ മത്സ്യത്തെ കുളത്തിൽ ഇറങ്ങി പിടിക്കുന്നതിനിടെ അഷറഫ് കുളത്തിൽ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനയുടെ സ്കൂബാ സംഘമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിലെ തൊഴിലാളിയാണ് അഷറഫ്.