പാലാ: പാലായിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ മാണി സി കാപ്പൻ സീറ്റ് ഉറപ്പിച്ചു. മത്സരിക്കാൻ യുഡിഎഫ് നേതൃത്വം നിർദേശം നൽകിയതായും ചുവരെഴുത്ത് തുടങ്ങിയതായും മാണി സി കാപ്പൻ പറഞ്ഞു.

പാലായിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പാണെന്നും മാണി സി കാപ്പൻ പറഞ്ഞു. താൻ പ്രതിപക്ഷത്തായതിനാലാണ് പാലായിൽ വലിയ വികസനം നടത്താൻ സാധിക്കാതിരുന്നത്. ഭരണപക്ഷത്തിരുന്നപ്പോൾ 80 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഒന്നര വർഷം കൊണ്ട് കൊണ്ടുവന്നിരുന്നു. ഇനിയും ഭരണപക്ഷത്തെത്തുമ്പോൾ പാലായുടെ വികസന സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ സാധിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു. എൽഡിഎഫി നായി ജോസ് കെ മാണിയായിരിക്കും പാലായിൽ മത്സരിക്കുക. ബിജെപി സ്ഥാനാർഥിയായി ഷോൺ ജോർജും തിരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങും. ഇതോടെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലൊന്നായി പാലായിലെ ത്രികോണ മത്സരം മാറുമെന്നതിൽ സംശയമില്ല.

