നിയമസഭാ തെരഞ്ഞെടുപ്പ്: കോട്ടയത്ത് തിരുവഞ്ചൂരും പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനും തുടരും, ബാക്കിയുള്ള മണ്ഡലങ്ങളിൽ ഒന്നിലധികം പേരുകളുടെ ലിസ്റ്റുമായി കോൺഗ്രസ


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ മണ്ഡലങ്ങളിലേക്ക് സീറ്റ് നൽകാവുന്ന കോൺഗ്രസ്സ് സ്ഥാനാർത്ഥികളുടെ പട്ടികയിലേക്ക് പേരുകൾ ശുപാർശ ചെയ്തു കെ പി സി സി പ്രതിനിധികൾ. ജില്ലയിൽ കോട്ടയം മണ്ഡലത്തിലും പുതുപ്പള്ളി മണ്ഡലത്തിലും തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെയും ചാണ്ടി ഉമ്മന്റേയും പേരുകൾ മാത്രമാണ് പട്ടികയിൽ കെ പി സി സി പ്രതിനിധികൾ നൽകിയിരിക്കുന്നത്.

 

 മറ്റു കോൺഗ്രസ്സ് മണ്ഡലങ്ങളിൽ ഒന്നിലധികം പേരുകൾ പ്രതിനിധികൾ ശുപാർശ ചെയ്തിട്ടുണ്ട്. സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ പേരുകൾ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടപ്പോൾ സ്വന്തം പേരുകൾ നിർദ്ദേശിച്ചവരുമുണ്ട്. കോട്ടയത്തും പുതുപ്പള്ളിയിലെ മറ്റൊരു പേരുകൾ നേതൃത്വം ഒരിക്കലും ചിന്തിക്കില്ല, മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ നിലവിലെ എം എൽ എ മാർ തന്നെയെന്ന് ഉറപ്പിച്ചതാണ്. ഏറ്റുമാനൂർ മണ്ഡലം കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന്റെ പക്കൽ നിന്നും കോൺഗ്രസ്സ് ഏറ്റെടുത്തു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനാണ് തീരുമാനം. ഇത്തരത്തിൽ ജോസഫ് വിഭാഗത്തിൽ നിന്നും സീറ്റ് ലഭിച്ചാൽ ഏറ്റുമാനൂരിൽ നാട്ടകം സുരേഷ്,ഫിലിപ്പ് ജോസഫ്, ജി.ഗോപകുമാർ എന്നിവരുടെ പേരുകളാണ് സംസ്ഥാന നേതൃത്വത്തിന് ശുപാർശ ചെയ്തിരിക്കുന്നത്. പൂഞ്ഞാർ,ചങ്ങനാശ്ശേരി, ഏറ്റുമാനൂർ മണ്ഡലങ്ങളിലേക്ക് ടോമി കല്ലാനിയെയും നേതൃത്വം പരിഗണിക്കുന്നുണ്ട്. ജോസഫ് വാഴയ്ക്കനെ കാഞ്ഞിരപ്പള്ളിയിലോ പൂഞ്ഞാർ മണ്ഡലത്തിലോ മത്സരിപ്പിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. വൈക്കം മണ്ഡലത്തിലേക്ക് ഡോ.പി.ആർ സോനയുടെ പേരാണ് നേതൃത്വം നിർദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ വൈക്കം മണ്ഡലത്തിൽ സോനാ ജനവിധി തേടിയിരുന്നു. ഫെബ്രുവരി ആദ്യവാരം സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിടുമെന്ന് കോൺഗ്രസ്സ് നേതൃത്വം മുൻപ് പറഞ്ഞിരുന്നു. അതേസമയം ഏറ്റുമാനൂർ,ചങ്ങനാശ്ശേരി സീറ്റുകൾ ജോസഫ് ഗ്രൂപ്പിൽ നിന്നും കോൺഗ്രസ്സ് ഏറ്റെടുക്കണമെന്നും പകരം പൂഞ്ഞാർ സീറ്റോ മറ്റൊരു മണ്ഡലത്തിലെ സീറ്റോ നൽകേണ്ടതില്ല എന്നാണു കോൺഗ്രസ്സ് തീരുമാനം.