പാലായിൽ കുരിശുപള്ളിയോട് ചേർന്ന് ഉണ്ടായിരുന്ന സി വൈ എം എൽ സംഘടനയുടെ കെട്ടിടം തകർന്ന നിലയിൽ.


പാലാ: പാലായിൽ കുരിശുപള്ളിയോട് ചേർന്ന് ഉണ്ടായിരുന്ന സി വൈ എം എൽ സംഘടനയുടെ കെട്ടിടം തകർന്ന നിലയിൽ. ഇന്ന് രാവിലെയാണ് കെട്ടിടം തകർന്ന നിലയിൽ കാണപ്പെട്ടത്.

 

 പാലായിലെ സാംസ്കാരിക സംഘടനയുടെ കെട്ടിടമാണ് തകർന്നത്. രാത്രിയുടെ മറവിൽ ആരോ കെട്ടിടം തകർത്തതാണെന്നു പ്രവർത്തകർ പറയുന്നു. കെട്ടിടവും സ്ഥലവുമായി ബന്ധപ്പെട്ട തർക്കം നിലനിന്നിരുന്നു. കെട്ടിടം തകർത്തതാണെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും പ്രവത്തകർ ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി. പാലായിലെ ആദ്യ സാംസ്കാരിക സംഘടയായി അറിയപ്പെടുന്ന സംഘടനയാണ് സി വൈ എം എൽ. 1947 മുതൽ പ്രവർത്തന രംഗത്തുള്ള സംഘടനയുടെ ഓഫീസ് ആണ് ഇത്തരത്തിൽ സാമൂഹിക വിരുദ്ധർ തകർത്തെറിഞ്ഞത്. കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടിയുണ്ടാവണം എന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡണ്ട് സുമിത് ജോർജ്ജും സംസ്ഥാന കമ്മറ്റി അംഗം റോജൻ ജോർജും സ്ഥലം സന്ദർശിച്ചു.