കോട്ടയം: കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന അക്ഷരമുറ്റത്തെ അറിവിന്റെ വെളിച്ചം പകരുന്ന ബസേലിയസ് കോളജിന് സ്വയംഭരണ പദവി എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും. നേട്ടം സ്വന്തമാക്കുന്ന ഓർത്തഡോക്സ് സഭയുടെ കോളജുകളിൽ ആദ്യത്തേത് ആണ് ബസേലിയസ് കോളേജ്.

1964-ൽ സ്ഥാപിതമായ കോളേജ് ആണ് ഇത്. രാവിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ ദേവലോകം അരമനയിൽ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ പ്രാർത്ഥനകൾ നടക്കും. നേട്ടങ്ങളുടെ ആഘോഷങ്ങളുടെ ഭാഗമായി മെഗാ സൂംബാ ഡാൻസ്, കോളജ് ഗാനത്തിന്റെ ആലാപനം, എൻസിസി ബാൻഡ് പ്രകടനം എന്നിവയും ഒരുക്കിയിട്ടുണ്ട്.
.png)
