കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക്.


പാലാ: കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക്. വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

 

 ഭരണങ്ങാനത്ത് വച്ച് ബസിന് പിന്നിൽ സ്കൂട്ടർ ഇടിച്ചു ഈരാറ്റുപേട്ട സ്വദേശിനി അനു റോസ് ബേബിക്ക് (42) പരുക്കേറ്റു. രാവിലെ 6 മണിയോടെയാണ് അപകടം. ഇന്നലെ രാത്രി കൊങ്ങാണ്ടൂരിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് കൊങ്ങാണ്ടൂർ സ്വദേശിനി വി. ആർ രജിതയ്ക്ക് (54) പരുക്കേറ്റു. ഇരുവരും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിലാണ്.