നാഗമ്പടം മഹാദേവക്ഷേത്രം യോഗത്തിൻ്റെ തീർത്ഥാടന കേന്ദ്രമാക്കും: വെള്ളാപ്പള്ളി നടേശൻ.


കോട്ടയം: നാഗമ്പടം മഹാദേവക്ഷേത്രം യോഗത്തിൻ്റെ തീർത്ഥാടന കേന്ദ്രമാക്കുമെന്നു വെള്ളാപ്പള്ളി നടേശൻ.

 

 ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങൾക്ക് ഏറെ പ്രിയപ്പെട്ട മഹാഗുരുവിൻ്റെ നിറ സാന്നിദ്ധ്യത്താൽ സമ്പന്നമായിരുന്ന നാഗമ്പടം മഹാദേവ ക്ഷേത്രത്തിൻ്റെയും തേൻമാവിൻ്റെയും പ്രശസ്തി ഇനിയും ഉയരേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തിന് ഉൾപ്പെടെ ഭഗവാൻ അനുമതി നൽകിയ ഈ പുണ്യഭൂമിയെ എസ്.എൻ.ഡി.പി യോഗത്തിൻ്റെ തീർത്ഥാടന കേന്ദ്രമാക്കുമെന്നും ഇതിനായുള്ള എല്ലാ നടപടിക്രമങ്ങളും നടത്തുമെന്നും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.