വിവിധയിടങ്ങളിലുണ്ടായ അപകടങ്ങളിൽ 4 പേർക്ക് പരുക്കേറ്റു.


പാലാ: വിവിധയിടങ്ങളിലുണ്ടായ അപകടങ്ങളിൽ 4 പേർക്ക് പരുക്കേറ്റു. അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

 

 തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കാഞ്ഞിരമറ്റം സ്വദേശി ജെയ്സൺ എബ്രഹാമിന് പരുക്കേറ്റു. ഇന്നു രാവിലെ തെക്കുംതല ഭാ​ഗത്ത് വച്ചായിരുന്നു അപകടം. ഇൗരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി റൂട്ടിൽ കാപ്പാട് ഭാ​ഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കാഞ്ഞിരപ്പള്ളി സ്വദേശികളായ റയോൺ ബിനോയ് (22), ജോസ് റെജി (23) എന്നിവർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഇടുക്കി മുരിക്കാശേരി സ്വദേശി ജോണി ജേക്കബിന് (60) പരുക്കേറ്റു. ഇടുക്കി പൂമലക്കണ്ടം ഭാ​ഗത്ത് വച്ച് ഇന്നലെ രാത്രിയിലായിരുന്നു അപകടം.