കോട്ടയം ജില്ലയിലുണ്ടായ വിവിധ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്.

പാലാ: കോട്ടയം ജില്ലയിലുണ്ടായ വിവിധ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്. വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

 

 ബുള്ളറ്റിന്റെ പുറകിൽ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ബുള്ളറ്റ് യാത്രികൻ കരൂർ സ്വദേശി ഷാജിമോന് (52) പരുക്കേറ്റു. രാവിലെ 10 മണിയോടെ പ്രവിത്താനത്ത് വച്ചായിരുന്നു അപകടം. ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് ചെങ്ങളം സ്വദേശികളായ അനൂപ് മനോജ് (27) ദൃശ്യ അരുൺ (30) എന്നിവർക്ക് പരുക്കേറ്റു. കാഞ്ഞിരമറ്റത്തിനു സമീപം രാവിലെയായിരുന്നു അപകടം.