കുറവിലങ്ങാട്: കുറവിലങ്ങാട് 19 കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറവിലങ്ങാട് കുര്യനാട് വാളം മാനേൽ വളവിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ബീഹാർ ലക്കീസ് സറായി സ്വദേശിനിയായ ഷമ്മ പർവ്വ (19) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിലെ കിടപ്പ് മുറിയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് നൂറിനെ കുറവിലങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടായതായി സമീപവാസികൾ അറിയിച്ചു.പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
കുടുംബവഴക്കെന്ന് സംശയം, കുറവിലങ്ങാട് 19 കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, ഭർത്താവ് പോലീസ് കസ്റ്റഡിയിൽ.
