കോട്ടയം: കോട്ടയത്ത് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ മിന്നൽ പരിശോധനയിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. പുല്ലരിക്കുന്ന് സ്വദേശി അമൽ വിനയചന്ദ്രൻ (25) നെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാർഥികൾക്കും യുവാക്കൾക്കും ഇയാൾ കഞ്ചാവ് നൽകിയിരുന്നതായി നേരത്തേ പരാതി ലഭിച്ചിരുന്നു. ക്രിസ്തുമസ് - ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. വൻതോതിൽ കഞ്ചാവുമായി എത്തുമെന്ന് മുൻകൂട്ടി വിവരം ലഭിച്ചതിനെ തുടർന്ന് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ രാജേഷ് പി. ജി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ യുവാവിനെ കഞ്ചാവുമായി പിടികൂടുകയായിരുന്നു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ മാരായ അരുൺ സി ദാസ്, ഹരിഹരൻ പോറ്റി, പ്രിവന്റ്റീവ് ഓഫീസർ മാരായ ജോസഫ് കെ ജി, അഫ്സൽ കെ, ഉണ്ണികൃഷ്ണൻ കെ പി, പ്രവീൺ ശിവാനന്ദ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദീപ് എം ജി, ശ്യാം ശശിധരൻ, അരുൺലാൽ ഒ എ, അജു ജോസഫ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ അമ്പിളി കെ ജി എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കോട്ടയത്ത് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ മിന്നൽ പരിശോധന, ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.
