മുണ്ടക്കയം: ശബരിമല തീർഥാടനകാലത്ത് കുമളിമുതൽ മുണ്ടക്കയംവരെയുള്ള പ്രദേശത്ത് ജനുവരി രണ്ടുവരെ അപകടത്തിൽപ്പെട്ടത് 48 തീർഥാടകവാഹനങ്ങൾ. ഈ അപകടങ്ങളിലായി 81 തീർത്ഥാടകർക്ക് പരിക്കേറ്റു. മോട്ടോർവാഹനവകുപ്പിന്റെ കണക്കനുസരിച്ചുള്ള റിപ്പോർട്ട് ആണ് ഇത്. ഇതിനൊപ്പം അൻപതോളം ചെറിയ കൂട്ടിയിടി അപകടങ്ങളും ഉണ്ടായിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ പദ്ധതി പ്രകാരം ഉദ്യോഗസ്ഥർ 24 മണിക്കൂറും പെട്രോളിംഗ് നടത്തുന്നുണ്ട്. വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ബോധവത്കരണം നടത്തിയാണ് വിടുന്നതെങ്കിലും ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ അവഗണിക്കുന്ന വാഹനങ്ങളാണ് പലപ്പോഴും അപകടത്തിൽപ്പെട്ടിട്ടുള്ളത്.
ഫയൽ ചിത്രം.
