എരുമേലി: ഹൈക്കോടതി ഉത്തരവിനെ കാറ്റിൽപ്പറത്തി നിരോധനത്തിന് പുല്ലുവില കൽപ്പിച്ചു എരുമേലിയിൽ രാസസിന്ദൂര വിൽപ്പന വ്യാപകം. പാർക്കിങ് മൈതാനങ്ങളിലും മൈതാനങ്ങളോട് ചേർന്നുള്ള കടകളിലും രാസസിന്ദൂരത്തിന്റെ വിൽപ്പന തകൃതിയായി നടക്കുന്നുണ്ട്. അതേസമയം സർക്കാർ വകുപ്പുകളുടെ പരിശോധന ശക്തമായി നടക്കുകയും പിടിച്ചെടുക്കുന്നവയ്ക്ക് പിഴ ഈടാക്കുന്നുമുണ്ട്. കഴിഞ്ഞ നാലുദിവസത്തിനിടെ എരുമേലി ഗ്രാമപ്പഞ്ചായത്ത് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ നാല് സിന്ദൂരക്കടകളിൽ നിന്നായി 18,000 രൂപ പിഴ ഈടാക്കി.
ഹൈക്കോടതി ഉത്തരവിന് പുല്ലുവില, നിരോധനം ഏർപ്പെടുത്തിയിട്ടും എരുമേലിയിൽ രാസസിന്ദൂര വിൽപ്പന വ്യാപകം.
