'ആധാര്‍ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തി' മുന്‍ ആഭ്യന്തര മന്ത്രിയും കോട്ടയം എം എൽ എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിര്‍ച്വല്‍ അറസ്റ്റ് ഭീഷണി.


കോട്ടയം: ആധാര്‍ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന് ഭീഷണിപ്പെടുത്തി മുംബൈ പൊലീസ് കേസെടുത്തെന്നു പറഞ്ഞു മുന്‍ ആഭ്യന്തര മന്ത്രിയും കോട്ടയം എം എൽ എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിര്‍ച്വല്‍ അറസ്റ്റ് ഭീഷണി. വാട്‌സ്ആപ്പ് വഴിയാണ് ഭീഷണി എത്തിയത്.

 

 തിരുവഞ്ചൂരിന്റെ ആധാര്‍ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പറഞ്ഞായിരുന്നു ഭീഷണി. സംഭവത്തിൽ തിരുവഞ്ചൂര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. ദിവസേന ഇത്തരത്തിൽ ഒരുപാട് പേർക്കാണ് തട്ടിപ്പിലൂടെ പണം നഷ്ടമാകുന്നത്. ഇന്നലെ ഉച്ചയ്ക്കാണ് മുംബൈ പൊലീസ് എന്ന വ്യാജേന തട്ടിപ്പുകാർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയെ ബന്ധപ്പെടുന്നത്. വ്യാജ ആധാർ ഉപയോഗിച്ചു സാമ്പത്തിക തട്ടിപ്പ് നടത്തി, ആൾമാറാട്ടം നടത്തി എന്നൊക്കെ ആരോപിച്ചാണ് സംഘം തിരുവഞ്ചൂർ രാധാകൃഷ്ണനെ സംഘം ഭീഷണിപ്പെടുത്തിയത്. ഹിന്ദിയിലും ഇംഗ്ലിഷിലുമായിരുന്നു തട്ടിപ്പുകാർ സംസാരിച്ചത്. കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.