മാതൃത്വത്തിന്റെ മധുരം നുകരാൻ ഈരാറ്റുപേട്ട സൺറൈസിൽ 'വളകാപ്പ്'

ഈരാറ്റുപേട്ട: ഗർഭകാലം എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരവും കരുതലും ആവശ്യമുള്ള കാലഘട്ടമാണ്. ഈ വേളയിൽ ഗർഭിണികൾക്ക് മാനസികമായ സന്തോഷവും ആത്മവിശ്വാസവും പകരുക എന്ന ലക്ഷ്യത്തോടെ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ  'വളകാപ്പ്' ചടങ്ങ് സംഘടിപ്പിച്ചു.

 

 ഗർഭിണികൾക്ക് കുടുംബത്തിന്റെയും സമൂഹത്തിന്റെയും സ്നേഹവും കരുതലും ലഭിക്കുന്നത് വഴി പ്രസവത്തോടനുബന്ധിച്ചുള്ള പേടിയും ആശങ്കകളും കുറയ്ക്കാൻ വളകാപ്പ് ചടങ്ങ് സഹായിക്കുന്നു. കൂടാതെ ഏഴാം മാസത്തോടുകൂടി ഗർഭസ്ഥ ശിശു ശബ്ദങ്ങളോട് പ്രതികരിച്ചു തുടങ്ങും. വളകാപ്പ് ചടങ്ങിൽ അണിയുന്ന കുപ്പിവളകളുടെ കിലുക്കം കുഞ്ഞിന്റെ കേൾവിശക്തിയെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ചടങ്ങിൽ ഗൈനക്കോളജി വിഭാഗം ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, ഗർഭിണികളുടെ ബന്ധുക്കൾ തുടങ്ങിയവർ പങ്കെടുത്തു.