അതിരമ്പുഴ: ഭക്തിസാന്ദ്രമായി അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ. പ്രസിദ്ധമായ ചാണകം മെഴുകൽ നേർച്ചയ്ക്ക് ഇത്തവണയും എത്തിയത് നൂറു കണക്കിനു വിശ്വാസികൾ ആണ്.

നാനാജാതി മതസ്ഥരായ നിരവധിപ്പേരാണ് അടുത്തു നിന്നും ദൂരെ ദേശങ്ങളിൽ നിന്നുമായി ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. ചെറിയ പള്ളിയുടെ മുന്നിലെ നടയിലാണ് ചാണകം മെഴുകൽ നേർച്ച നടത്തുന്നത്. സന്താനലബ്ധിക്കും ഉദ്ദിഷ്ടകാര്യ സാധ്യത്തിനും രോഗശാന്തിക്കുമാണ് ചാണകം മെഴുകൽ നേർച്ച നടത്തുന്നത്. പരമ്പരാഗത വിശ്വാസത്തിന്റെ നേർച്ച സമർപ്പണമായി ആണ് ചാണകം മെഴുകൽ നേർച്ച നടത്തുന്നത്.
