അതിരമ്പുഴ തിരുനാൾ: വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി പ്രതിഷ്ഠിച്ചു.


അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി പ്രതിഷ്ഠിച്ചു.

 

 രാവിലെ ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ശേഷമാണ് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി പ്രതിഷ്ഠിച്ചത്. മദ്ബഹയിൽ നിന്ന് പുറത്തെടുത്ത തിരുസ്വരൂപത്തിൽ ഫാ. മാത്യു പടിഞ്ഞാറേക്കുറ്റിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് വികാരിമാരായ ഫാ. അനീഷ് കാമിച്ചേരി, ഫാ. ടോണി മണക്കുന്നേൽ, ഫാ. അലൻ മാലിത്തറ എന്നിവർ ചേർന്ന് പരമ്പരാഗത ആഭരണങ്ങൾ ചാർത്തി. തുടർന്ന് മോണ്ടളത്തിലേക്ക് എത്തിച്ച തിരുസ്വരൂപം രൂപക്കൂട്ടിൽ പ്രതിഷ്ഠിച്ചു. വലിയ പള്ളിയിൽ നിന്നും ചെറിയ പള്ളിയിലേക്ക് പ്രദക്ഷിണമായി എത്തി തിരുസ്വരൂപം ചെറിയ പള്ളിയിൽ പ്രതിഷ്ഠിച്ചു.