കോട്ടയത്ത് സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം.


കോട്ടയം: കോട്ടയത്ത് സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. വേളൂർ ചെമ്പോടിൽ പരേതനായ വിജയന്റെ മകൾ വൃന്ദ വിജയൻ( 32)ആണ് മരിച്ചത്. ​

 

 കോട്ടയം ചാലക്കുന്നിന് സമീപം ഉപ്പൂട്ടി കവലയിലാണ് അപകടം ഉണ്ടായത്. വൈകുന്നേരം ഏഴരയോടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ടുവന്ന കാർ വൃന്ദ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഭർത്താവ്: കൃഷ്ണകുമാർ. സംസ്കാരം ഇന്ന് വൈകുന്നേരം 04:30 ന് വേളൂർ എസ്.എൻ.ഡി.പി.യോഗം ശ്മശാനത്തിൽ.