മുണ്ടക്കയം: മുണ്ടക്കയത്ത് സ്‌കൂൾ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 പേർക്ക് പരിക്ക്. മുണ്ടക്കയം-കാഞ്ഞിരപ്പള്ളി റോഡിൽ ഇടച്ചോറ്റി കവലയ്ക്ക് സമീപം ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്.

അപകടത്തിൽ സ്‌കൂൾ കുട്ടികളടക്കം 3 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല. കാഞ്ഞിരപ്പള്ളി പാറത്തോട് ഗ്രേസി മെമ്മോറിയൽ സ്‌കൂളിലെ ബസ്സും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
