ശബരിമല: രണ്ടു മാസത്തിലധികമായി നീണ്ടു നിന്ന മണ്ഡല–മകരവിളക്ക് തീർഥാടനം അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ശബരിമലയിൽ തീർഥാടകർക്കുള്ള ദർശനം തിങ്കളാഴ്ച രാത്രി 10ന് പൂർത്തിയാകും.

തിങ്കളാഴ്ച രാത്രി മാളികപ്പുറത്ത് ഗുരുതി നടക്കും. 20ന് രാവിലെ പന്തളം രാജപ്രതിനിധിയുടെ ദര്ശനത്തോടെ ശബരിമല നടയടയ്ക്കും. തിങ്കളാഴ്ച രാവിലെ 6.30ന് നട അടയ്ക്കും. അതേസമയം ഇന്ന് ശബരിമലയിൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് 4 മണിക്കൂറിലധികം കാത്തു നിന്നാണ് ഭക്തർ ദർശനം നടത്തിയത്. തിരക്കു വർധിച്ചതോടെ പമ്പയിൽ തീർഥാടകർക്കു പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി.
