മണിമല: ദേശീയ സ്കൂൾ ഗെയിംസിന് മണിമലയിൽ നിന്നും പൂനെയിലേക്ക് യാത്രതിരിക്കാനൊരുങ്ങി ആഷിക്. ഈ മാസം 26 മുതൽ 29 വരെ പൂനെയിൽ നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസ് കരാത്തെ മത്സരങ്ങൾക്ക് ആണ് ആഷിക് ജോ സുബാഷ് യാത്രതിരിക്കുന്നത്.

കോട്ടയത്ത് നിന്നും 2 പേർ ഉൾപ്പടെ 23 സംസ്ഥാന ചാംപ്യൻമാരും ഒപ്പമുണ്ട്. പരീശീലന ക്യാമ്പ് തിങ്കളാഴ്ച മുതൽ തിരുവനന്തപുരത്ത് നടക്കും. ഒരു ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കുക എന്ന അഭിമാനകരമായ നേട്ടമാണ് ആഷിക്കിന് കൈവന്നിരിക്കുന്നത്. കഴിഞ്ഞ 10 വർഷമായ ഒരു സാധാരണ പ്ലെയറിൽ നിന്ന് സ്കൂൾ ഗെയിംസ് ചാപ്യനായും ഒപ്പം കഴിഞ്ഞ 3 വർഷമായി സംസ്ഥാന കരാത്തെ ചാംപ്യൻഷിപ്പിൽ വിജയിയായി ദേശീയ ചാപ്യൻഷിപ്പിലേക്ക് യോഗ്യത നേടുന്ന നിലയിലേക്ക് എത്തിച്ചേരുകയായിരുന്നു ആഷിക്.
