പാലാ: ഭരണപക്ഷത്തെ ഒരു ഘടകകക്ഷിയെന്ന നിലയ്ക്ക് കേരളാ കോൺഗ്രസ്സ് എം പ്രതിപക്ഷം ചെയ്യുന്നതിനേക്കാൾ കൂടുതൽ ജനകീയ കാര്യങ്ങൾ ചെയ്തിട്ടുണ്ട് പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പി പറഞ്ഞു. അധ്യാപക നിയമനത്തിൽ അനുകൂലമായ അഫിഡവിറ്റ് സുപ്രീം കോടതിയിൽ സമർപ്പിക്കാൻ സർക്കാരിനോട് നിർദ്ദേശിച്ചതായും ജോസ് കെ മാണി പറഞ്ഞു.

റബ്ബർ വില 150 രൂപയിൽ നിന്നും താങ്ങ് വില 180 രൂപയാക്കി പിന്നീട് 200 രൂപയായി ഉയർത്തിയതിൽ കേരളാ കോൺഗ്രസ്സിന്റെ പങ്ക് ചെറുതല്ല എന്നും ജോസ് കെ മാണി പറഞ്ഞു. വന്യജീവി ആക്രമണത്തിൽ അക്രമകാരികളായ മൃഗത്തെ വെടിവെച്ചു വീഴ്ത്തിയാൽ കേസെടുക്കാൻ പാടില്ല എന്ന നിയമ ഭേദഗതി കൊണ്ടുവന്നു. വന ഭേദഗതി നിയമം കൃത്യമായി പഠിച്ചു ഭേദഗതി ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും കർഷകർക്ക് ദോഷകരമാണെന്നും കോൺഗ്രസ്സ് എം ചൂണ്ടിക്കാണിച്ചു. പട്ടയവുമായി ബന്ധപ്പെട്ടു ഉപാധിരഹിത സ്വതന്ത്ര ഭൂമി കർഷകന്റെ അവകാശമാണ് എന്ന മുദ്രാവാക്യം മുറുകെ പിടിച്ചു നിയമഭേദഗതി കൊണ്ട് വന്നു. ബഫർ സോൺ വിഷയത്തിൽ കേന്ദ്രത്തിൽ പോയി എംബവർ കമ്മറ്റിയെ കണ്ടു 42 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചു. സുപ്രീം കോടതിയുടെ ഇടപെടൽ നേടിയെടുത്തതായും ജോസ് കെ മാണി പറഞ്ഞു. നിയമസഭയിൽ റിമോർട്ട് സെൻസിംഗ് ഇൻവെന്ററി അല്ല മറിച്ച് ഫിസിക്കൽ വെരിഫിക്കേഷനാണ് വേണ്ടത് എന്ന് നിർദ്ദേശിച്ചതും കേരളാ കോൺഗ്രസ്സ് എം ആണ് എന്നും ജോസ് കെ മാണി പറഞ്ഞു.
