റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കോട്ടയത്തിനു അഭിമാനനേട്ടം, സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ.ടി. തോമസിനും മമ്മൂട്ടിക്


കോട്ടയം: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കോട്ടയത്തിനു അഭിമാനനേട്ടം. സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ.ടി. തോമസിനും മമ്മൂട്ടിക്കും പത്മ പുരസ്കാരം ലഭിച്ചു.

 

 മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ.ടി. തോമസിനും ന്മഭൂമി ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപർ പി.നാരായണനും (സാഹിത്യം, വിദ്യാഭ്യാസം) രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. പത്മവിഭൂഷൺ ലഭിച്ച 5 പേരിൽ 3 പേരും മലയാളികളാണ്. നടൻ മമ്മൂട്ടിക്കും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായി. പദ്മഭൂഷൺ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് നടൻ മമ്മൂട്ടി. രാജ്യം ആദരിക്കുക എന്നതിനേക്കാൾ വലിയൊരു ആദരമില്ലെന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തു നിന്നുമാണ് മെഗാ സ്റ്റാർ പദവിയിലേക്ക് മലയാളത്തിന്റെ മമ്മൂക്ക ഉയർന്നു വന്നത്. ചെമ്പിന്റെ മാണിക്യമായ മമ്മൂട്ടിക്ക് പത്മ പുരസ്കാരം ലഭിച്ചതിൽ അഭിമാനത്തിലാണ് നമ്മുടെ കോട്ടയവും. ജസ്റ്റിസ് കെ.ടി. തോമസും നമ്മുടെ സ്വന്തം കോട്ടയം സ്വദേശിയാണ്.