ചങ്ങനാശ്ശേരിയിൽ കന്യാസ്ത്രീക്കെതിരായ ലൈംഗിക അതിക്രമം; പ്രതി റിമാൻഡിൽ, സംഭവത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പൊലീസ്.


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ കന്യാസ്ത്രീക്കെതിരായ ലൈംഗിക അതിക്രമ കേസിൽ പ്രതി ബാബു തോമസിനെ പോലീസ് പാലാ മജെസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കി. ജോസഫ് കെ തോമസിനെ റിമാൻഡ് ചെയ്തു. ചങ്ങനാശ്ശേരി മജെസ്ട്രേട്ടിന് അവധിയിലായതിനാലാണ് പാലാ മജെസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയത്. സംഭവത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കുമെന്നു പൊലീസ് പറഞ്ഞു.

 

 കന്യാസ്ത്രീയുടെ പരാതിയിൽ ഇന്നലെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫോണുകൾ പോലീസ് പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. ആശുപത്രിയിൽ ജോലി ചെയ്തിരുന്ന കന്യാസ്ത്രിയ്ക്കും മറ്റു വനിതാ ജീവനക്കാർക്കും അശ്ളീല സന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കുകയും ചെയ്തിരുന്നതായി പരാതിയിൽ പറയുന്നുണ്ട്. പല തവണ ജീവനക്കാർക്ക് നേരെ അതിക്രമമുണ്ടായതായും പരാതിയിലുണ്ട്. ഇവയെല്ലാം പരിശോധിക്കുന്നതിനായി സംഭവത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കും. ചങ്ങാനാശ്ശേരിയിൽ കന്യാസ്ത്രീക്ക് പീഡനം. ചങ്ങാനാശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള ആശുപതിയിൽ ഇത്തരമൊരു സംഭവമുണ്ടായപ്പോൾ ഇയാളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടതായും നിയമപരമായ അന്വേഷണം ആവശ്യപ്പെട്ടു പോലീസിൽ പരാതി നൽകിയതും ആശുപത്രി മാനേജ്‌മെന്റ് പറഞ്ഞു. ആശുപത്രിക്കെതിരായി അടിസ്ഥാന രഹിതമായ ചില ആരോപണങ്ങൾ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഈ വിഷയത്തിൽ നൽകപ്പെട്ട പരാതിയിന്മേൽ പോലീസ് കേസ് എടുക്കുകയും നിയമപരമായി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് എന്നും ആശുപത്രി അധികൃതർ അറിയിച്ചു. സംഭവം നടക്കുമ്പോൾ ആശുപത്രിയിൽ എച്ച്ആർ മാനേജറായി ജോലി ചെയ്യുകയായിരുന്നു പൊൻകുന്നം സ്വദേശിയായ ജോസഫ്. കന്യാസ്ത്രീ ആശുപത്രി മാനേജ്മെൻറിന് നൽകിയ പരാതിയാണ് പൊലീസിന് കൈമാറിയത്. ഇതിനെ തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോൾ തന്നെ പ്രതിയുടെ അഭിഭാഷകൻ ജാമ്യാപേക്ഷ നൽകി. ചൊവ്വാഴ്ച ജാമ്യാപേക്ഷയും പരിഗണിക്കും.