ക്രിസ്മസ്-പുതുവത്സര ബമ്പർ ഇരുപത് കോടി അടിച്ച ഭാഗ്യവാൻ ഇപ്പോഴും കാണാമറയത്ത്.


കാഞ്ഞിരപ്പള്ളി: ക്രിസ്മസ്-പുതുവത്സര ബമ്പർ ഇരുപത് കോടി അടിച്ച ഭാഗ്യവാൻ ഇപ്പോഴും കാണാമറയത്ത്. ക്രിസ്മസ്-ന്യൂ ഇയർ ബംപർ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ ആവേശത്തിമിർപ്പിലാണ് കോട്ടയവും കാഞ്ഞിരപ്പള്ളിയും.

 

 കാരണം ഒന്നാം സമ്മാനമായ 20 കോടി രൂപ  XC 138455 ടിക്കറ്റ് നമ്പറിനാണ് ലഭിച്ചത്. എ. സുദീക്ക് എന്ന ലോട്ടറി ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. കാഞ്ഞിരപ്പള്ളിയിലെ ന്യൂ ലക്കി സെന്ററിലാണ് ടിക്കറ്റ് വിറ്റത്. ആരാണ് ടിക്കറ്റ് എടുത്തതെന്ന് ഇതുവരെ അറിഞ്ഞിട്ടില്ല. ലോട്ടറി ടിക്കറ്റിൽ അച്ചടിച്ച 55 ലക്ഷം ടിക്കറ്റുകളിൽ 54 ലക്ഷത്തിലധികം ടിക്കറ്റുകളും വിറ്റുപോയി. പതിവുപോലെ ഇക്കുറിയും പാലക്കാട്‌ ജില്ലയിലാണ്‌ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റുപോയത്. രണ്ടാം സ്ഥാനത്ത് തൃശൂർ ജില്ലയും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയുമാണ്.