ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്.

പാലാ: ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്. അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

 

 ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രാമപുരം സ്വദേശികളായ ജിജോ ജോർജ് (27) ആൽബിൻ ബെന്നി (28) എന്നിവർക്ക് പരുക്കേറ്റു. പുലർച്ചെ ഐങ്കൊമ്പ് ഭാഗത്ത് വച്ചായിരുന്നു അപകടം. കിടങ്ങൂരിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് കിടങ്ങൂർ സ്വദേശി അനൂപ് വി ജയന് (28) പരുക്കേറ്റു. പുലർച്ചയായിരുന്നു അപകടം.