രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്നുണ്ടായ വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി ക്ഷതമേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന കൂട്ടിക്കൽ പഞ്ചായത്ത് ജീവനക്കാരി മരിച്ചു


മുണ്ടക്കയം: രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്നുണ്ടായ വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി ക്ഷതമേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന കൂട്ടിക്കൽ പഞ്ചായത്ത് ജീവനക്കാരി മരിച്ചു. കൂട്ടിക്കൽ പഞ്ചായത്ത് ജീവനക്കാരി അജിത ടി.കെ ആണ് മരിച്ചത്.

 

 കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ അടിയന്തര ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് വീഴുകയും വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും നില വഷളായതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഇതിനായുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.