വിമർശങ്ങൾക്ക് പ്രതികരിക്കാനില്ല, എൻഎസ്എസിനെ അനുനയിപ്പിക്കാൻ നീക്കവുമായി ബിജെപി, സുകുമാരൻ നായരെ കണ്ട് ശ്രീധരൻ പിള്ള.


ചങ്ങനാശ്ശേരി: പേറുന്ന എന്‍.എസ്.എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരെ കണ്ടു പി.എസ്.ശ്രീധരന്‍ പിള്ള. സൗഹൃദ സന്ദർശനമാന്നെന്നു വ്യക്തമാക്കിയ ശ്രീധരന്‍ പിള്ള അദ്ദേഹം എഴുതിയ പുസ്തകം സുകുമാരൻ നായർക്ക് കൈമാറി.

 

 എന്നാൽ സുകുമാരന്‍ നായര്‍ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയുള്ള ശ്രീധരന്‍ പിള്ളയുടെ സന്ദര്‍ശനം എന്‍എസ്‌എസിനെ അനുനയിപ്പിക്കാനുള്ള ബി.ജെ.പിയുടെ നീക്കമായി വേണം കണക്കാക്കാൻ. തർക്കമില്ലല്ലോ? പിന്നെ എന്തിന് അനുനയം?..നാളെ വെള്ളാപ്പള്ളിയെയും കാണും എന്നും എൻഎസ്എസുമായി തർക്കമില്ല, എൻ എസ് എസ് ഒരിക്കലും ബിജെപിക്ക് എതിരല്ല, ചെങ്ങന്നൂർ സ്ഥാനാർത്ഥിത്വം എന്നോട് ആരും സംസാരിച്ചിട്ടില്ല, പുതിയ ആളുകൾക്ക് അവസരം നൽകണം, ഞാൻ പഴയ തലമുറയുടെ പ്രതിനിധിയാണ് എന്നും ശ്രീധരൻ പിള്ള മാധ്യമങ്ങളോട് പറഞ്ഞു.