കോട്ടയം: ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം സ്വദേശിയായ യുവാവ് ഡൽഹിയിൽ മരിച്ചു. പാമ്പാടി കോത്തല വെള്ളക്കല്ലുങ്കൽ പുതുപ്പറമ്പിൽ പി.എസ് ധർമ്മദേവൻ നായരുടെയും സി.ജി ശാന്തകുമാരിയുടേയും മകൻ ജയചന്ദ്രൻ(36) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിൽ മരണമടഞ്ഞത്.

ഭാരത് ബെൻസ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഡൽഹിയിൽ പുതിയ ഷോറും തുടങ്ങുന്നതിന്റെ ഭാഗമായി 15 ദിവസമായി ഡൽഹിയിലായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ഹൃദയാഘാതം ഉണ്ടായത്. നെടുമ്പാശേരിയിൽ പാമ്പാടിയിലേക്കുള്ള യാത്രാമധ്യേ മൃതദേഹം ജയചന്ദ്രൻ മുൻപ് ജോലി ചെയ്തിരുന്ന കൂത്താട്ടുകുളത്ത് ഷോറൂമിൽ പൊതുദർശനത്തിന് വെക്കുകയുണ്ടായി. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും. ഭാര്യ അഞ്ജന ജയചന്ദ്രൻ, മക്കൾ: അഭിരാമി,അനിരുദ്ധ്.

