മാന്നാനം: കോട്ടയം മാന്നാനത്ത് ഇരുനില വീടിന് തീപിടിച്ച് 60 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചു. മാന്നാനം കുട്ടിപ്പടി കൊട്ടാരം റോഡിൽ ചാമക്കാലയിൽ ഷാജി ജോസിന്റെ ഇരുനില വീടിന് ആണ് തീപിടിച്ചത്. സംഭവ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. മുറികൾ മുഴുവൻ കത്തി നശിച്ചു. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഫർണീച്ചറുകൾ എല്ലാം അഗ്നിക്കിരയായി. തീ ഉയരുന്നത് കണ്ടു നാട്ടുകാർ ഓടിയെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണവിധേയമായില്ല. തുടർന്ന് കോട്ടയത്തു നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്.
