ഉചിതമായ സാഹചര്യം നേതൃത്വം കളഞ്ഞുകുളിച്ചു, യുഡിഎഫ് പ്രവേശനം നഷ്ടപ്പെടുത്തിയത് തിരിച്ചടിയാകും, കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ സ്റ്റിയറിങ് കമ്മിറ്റി


കോട്ടയം:  കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിന് വിമർശനം. യുഡിഎഫ് പ്രവേശനം നഷ്ടപ്പെടുത്തിയത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകും എന്നും ഇപ്പോൾ വന്നു ലഭിച്ച ഉചിതമായ സാഹചര്യം നേതൃത്വം കളഞ്ഞുകുളിച്ചു എന്നും നേതൃത്വത്തിന് എതിരെ വിമർശനം ഉയർന്നു.

 

 എല്‍ഡിഎഫിന് അധികാര തുടർച്ചയുണ്ടാകുമെന്നും എസ്എന്‍ഡിപി - എന്‍എസ്എസ് ഐക്യപ്രഖ്യാപനം എല്‍ഡിഎഫിന് ഗുണകരമെന്നും നേതൃത്വം വ്യക്തമാക്കി. മുന്നണി മാറേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നാണ് ജോസ് കെ മാണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്.