നിയമസഭാ തെരഞ്ഞെടുപ്പ്: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ പ്രാഥമിക പരിശോധന നടത്തി.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ പ്രാഥമിക പരിശോധന ജില്ലയിൽ പൂർത്തിയായി. പുതുതായി രൂപീകരിച്ച 227 ബൂത്തുകൾ അടക്കം ജില്ലയിൽ 1791 ബൂത്തുകളാണ് നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമാക്കുന്നത്.

2239 ബാലറ്റ് യൂണിറ്റുകൾ, 2239 കൺട്രോൾ യൂണിറ്റുകൾ, 2412 വി.വി. പാറ്റുകൾ എന്നിവയുടെ പ്രാഥമിക പരിശോധനയാണ് പൂർത്തിയായത്. പ്രാഥമിക പരിശോധന പൂർത്തീകരിച്ച വോട്ടിംഗ് യന്ത്രങ്ങളിൽ നിന്ന് രാഷ്ട്രീയ കക്ഷി പ്രതിനിധികൾ  തെരഞ്ഞെടുത്ത അഞ്ചു ശതമാനം വോട്ടിംഗ് യന്ത്രങ്ങളിൽ മോക്ക് പോൾ നടത്തി കൃത്യത ഉറപ്പുവരുത്തി. ജില്ലാ കളക്ടർ ചേതൻകുമാർ മീണ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷീബാ മാത്യു, എഫ്.എൽ.സി  സൂപ്പർവൈസർ ജി. പ്രശാന്ത്, എം.അരുൺ, ഇ.സി. ഗിരീഷ്‌കുമാർ എന്നിവർ മോക്ക് പോളിന് നേതൃത്വം നൽകി.

ഫയൽ ചിത്രം