ആയിരം രൂപ പോരാ, 2000 രൂപ കൂടി വേണം, കൈക്കൂലി വാങ്ങിയ ഇളങ്ങുളം വില്ലേജ് ആഫീസറെ വിജിലൻസ് അറസ്റ്റ് ചെയ്തു.


പൊൻകുന്നം: സ്ഥലം പോക്കുവരവ് ചെയ്തു ലഭിക്കാനായി കൈക്കൂലി വാങ്ങിയ ഇളങ്ങുളം വില്ലേജ് ആഫീസറെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഇളങ്ങുളം വില്ലേജ് ആഫീസർ ബിജു ആണ് കോട്ടയം വിജിലൻസിന്റെ പിടിയിലായത്.

 

 കൈക്കൂലിയായി 1000 രൂപ നേരത്തെ വാങ്ങിയ ഇയാൾ പിന്നീട് 2000 രൂപ കൂടി ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് സംഘം നൽകിയ ഫിനോഫ്തലിൻ പുരട്ടിയ പണം വില്ലേജ് ആഫീസർക്ക് കൈമാറിയപ്പോൾ കയ്യോടെ പിടികൂടുകയായിരുന്നു. വിജിലൻസ് മേഖലാ എസ്‌പി വിനു ആർ ൻ്റെ നിർദ്ദേശ പ്രകാരം ഡി.വൈ.എസ്.പി വി ആർ രവികുമാറിൻ്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് ഇളങ്ങുളം വില്ലേജ് ആഫീസറെ അറസ്റ്റ് ചെയ്തത്.